വോയ്​സ്​ അമ്പലപ്പടി-എരഞ്ഞാർവയൽ റോഡ് ഉദ്​ഘാടനം

കക്കോടി: എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച വോയ്സ് അമ്പലപ്പടി-എരഞ്ഞാർവയൽ റോഡ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വോയ്സ് അമ്പലപ്പടി സമാഹരിച്ച ഫണ്ട് മന്ത്രി ഏറ്റുവാങ്ങി. കോഴിക്കോട് കോർപറേഷൻ കൗൺസിലർ ഹാജറ കറ്റാടത്ത്, ബാബുജി കളത്തുംപുറത്ത്, അമ്പലപ്പടി റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ശിവദാസൻ കൊടമന, സി.പി.എം ലോക്കൽ സെക്രട്ടറി സി.വി. ആനന്ദകുമാർ, വേണു അമ്പലപ്പടി, സഹദേവൻ, വി.പി. മനോജ് എന്നിവർ സംസാരിച്ചു. പി.ടി. ഹേമന്തൻ സ്വാഗതവും കെ.വി. ശാന്തകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.