കോട്ടപ്പറമ്പ് ആശുപത്രിയിൽ മാലിന്യക്കൂനക്ക് തീപിടിച്ചു

കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. നാശനഷ്ടങ്ങളൊന്നുമില്ല. ബീച്ച് ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആശുപത്രിയിലെ പുതിയ കെട്ടിടത്തിനു പിന്നിലെ മാലിന്യക്കൂനക്കാണ് തീപിടിച്ചത്. കടലാസും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പുറത്തേക്ക് കൊണ്ടുപോവാൻ ശേഖരിച്ചുവെച്ച മാലിന്യത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് നിഗമനം. ബീച്ച് ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധര​െൻറ നേതൃത്വത്തിലുള്ള ഫയർ യൂനിറ്റ് അരമണിക്കൂറോളമെടുത്താണ് തീയണച്ചത്. ലീഡിങ് ഫയർമാൻ കെ.എസ്. സുനിൽ, ഫയർമാന്മാരായ സരീഷ്, ജിഗേഷ്, സനൂഷ്, രാജേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.