കൊതുക്​ നശീകരണം

കോഴിക്കോട്: കോർപറേഷൻ ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ പ്രളയബാധിത മേഖലകളിൽ കൊതുക് നിർമാർജന പ്രവർത്തനം നടത്തി. കണ്ണാടിക്കൽ, വടക്കേവയൽ, തടമ്പാട്ടുതാഴം എന്നിവിടങ്ങളിലാണ് കൊതുകു നശീകരണ ലായനി തളിച്ചത്. 14 ജീവനക്കാരുടെ നേതൃത്വത്തിൽ 14 ലിറ്റർ ലായനി സ്പ്രേ ചെയ്തു. രണ്ടാമത്തെ ഡോസ് 15 ദിവസത്തിനകം വീണ്ടും തളിക്കും. പ്രവൃത്തി കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി. ബിജുലാൽ, ഹെൽത്ത് സൂപ്പർവൈസർ എം.എം. ഗോപാലൻ, എച്ച്.ഐ അബൂബക്കർ സിദ്ദീഖ് എന്നിവർ പ‍ങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ മുഴുവൻ പ്രളയബാധിത പ്രദേശങ്ങളിലും ലായനി തളിക്കുമെന്ന് ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.