​ഗ്രാൻഡ്​മാസ്​റ്റർ നിഹാൽ സരിന്​ കോഴിക്കോടി​െൻറ ആദരം

കോഴിക്കോട്: ഇന്ത്യയിലെ പ്രായംകുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായ നിഹാൽ സരിന് കോഴിക്കോടി​െൻറ ആദരം. ജില്ല ചെസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ല സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പിലാണ് നിഹാലിനെ ആദരിച്ചത്. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിഹാലി​െൻറ കഴിവ് കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കൾക്ക് സാധിച്ചതിനാലാണ് ചെറുപ്പത്തിൽതന്നെ ഇത്രയും നേട്ടങ്ങൾ സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. ചെസ് അസോസിയേഷൻ സി.ഇ.ഒ എൻ. വിശ്വന്ത് അധ്യക്ഷത വഹിച്ചു. ഭവൻസ് പ്രിൻസിപ്പൽ താര കൃഷ്ണൻ, എ.എം. കുഞ്ഞിമൊയ്തീൻ, എ.വി. സുനിൽനാഥ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായ നിഹാൽ ആറു വയസ്സുമുതൽ ജൂനിയർ തലം വരെയുള്ള സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ജേതാവാണ്. തൃശൂർ ദേവമാതാ സി.എം.ഐയിലെ ഹൈസ്കൂൾ വിദ്യാർഥിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.