നാദാപുരം: വളയം മലയോരത്തെ എളമ്പ മലയിൽ പ്രവർത്തിച്ചിരുന്ന വ്യാജ ചാരായവാറ്റു കേന്ദ്രം നാദാപുരം എക്സൈസ് സംഘം തകർത്തു. ചാരായ നിർമാണത്തിനായി തയാറാക്കി സൂക്ഷിച്ച 1300 ലിറ്റർ വാഷും ചാരായം വാറ്റാനുള്ള ഉപകരണങ്ങളും പിടികൂടി നശിപ്പിച്ചു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് ശനിയാഴ്ച വൈകീട്ട് എക്സൈസ് പ്രിവൻറിവ് ഓഫിസർ തറോൽ രാമചന്ദ്രെൻറ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവിടെ പരിശോധന നടത്തിയത്. രണ്ട് കന്നാസുകളിലും നിലത്ത് കുഴിയുണ്ടാക്കി ടാർ പോളിൻ ഷീറ്റ് വിരിച്ച് അതിൽ നിറച്ച നിലയിലുമാണ് വാഷ് സൂക്ഷിച്ചത്. ചാരായം വാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നവർ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇവിടെനിന്ന് രണ്ടാഴ്ച മുമ്പ് 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചിരുന്നു. സിവിൽ എക്സൈസ് ഓഫിസർമാരായ ടി.പി.ചന്ദ്രൻ, എൻ.കെ.ഷിജിൽ കുമാർ, ഡ്രൈവർ പ്രജീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.