ഹോട്ടലുകളിലും ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി

ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ഹോട്ടലുകൾ, കൂൾബാർ, ഭക്ഷ്യ ഉൽപാദന കേന്ദ്രങ്ങൾ, ഇതര സംസ്ഥാന തൊഴിലാളി വാസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്യുകയും വിതരണം ചെയ്യുകയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതിരിക്കുകയും ചെയ്ത ഹോട്ടലുകൾ, കൂൾബാറുകൾ, ഇതര സംസ്ഥാന തൊഴിലാളികളെ വേണ്ടത്ര സൗകര്യങ്ങൾ നൽകാതെ താമസിപ്പിച്ച കെട്ടിട ഉടമകൾ എന്നിവരിൽ നിന്ന് 16,900 രൂപ പിഴയീടാക്കി. മൂന്നു സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി ആരംഭിച്ചു. പല ഹോട്ടലുകളിലും ഇതരസംസ്ഥാന തൊഴിലാളികളാണ് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും. വേണ്ടത്ര ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാതെയും ഹെൽത്ത് കാർഡ് ഇല്ലാതെയുമാണ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത് എന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. പകർച്ചവ്യാധികൾ ഉണ്ടാകുന്നതിനുള്ള സാഹചര്യം പലയിടത്തും നിലനിൽക്കുന്നു. സ്ഥാപനങ്ങൾ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തണം. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉപ്പിലിട്ടതും, കുലുക്കി സർബത്ത് ഉൾപ്പെടെ ഭക്ഷണ സാധനങ്ങൾ വില്പന നടത്തുകയും ചെയ്യുന്ന വഴിയോര കച്ചവട സ്ഥാപനങ്ങളിലും അടുത്ത ദിവസം പരിശോധന നടത്തുമെന്ന് മെഡിക്കൽ ഓഫിസർ ഡോ.കെ. വേണുഗോപാൽ അറിയിച്ചു. ഈ മാസം 25 ന് വൈകീട്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ പരിശോധനാ ക്യാമ്പ് പി.എച്ച്.സിയിൽ െവച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കെട്ടിടഉടമകൾ ക്യാമ്പിൽ ഇതര സംസ്ഥാനതൊഴിലാളികളെ പങ്കെടുപ്പിച്ച് ആരോഗ്യ പരിശോധന ഉറപ്പു വരുത്തണമെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു. പുതുപ്പാടി പി.എച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ജനാർദന​െൻറ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. നാലാം വളവ് ഹോട്ടൽ മൗണ്ടൻ ഡ്യു, കൈതപ്പൊയിൽ ഷമീർ ഹോട്ടൽ, ലൈക്ക കൂൾബാർ, ഈങ്ങാപ്പുഴ പ്രവാസി ഹോട്ടൽ, ബ്ലാക്ക് പെപ്പർ ഹോട്ടൽ, ഷാലിമാർ ഹോട്ടൽ എലോക്കര തുടങ്ങി പല സ്ഥാപനങ്ങളിൽനിന്നും പിഴയീടാക്കി. ക്യാപ്ഷൻ: eanga20.jpg ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിൽ പുതുപ്പാടി പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.