ബേപ്പൂരിൽ അനിശ്ചിതകാല ബസ് പണിമുടക്ക് നാളെ തുടങ്ങും

ബേപ്പൂർ: ബേപ്പൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസ് തൊഴിലാളികൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. വേതന വർധന അനുവദിക്കാത്ത ബസുടമകളുടെ നിലപാടിൽ പ്രതിഷേധിച്ച് സൂചനാ പണിമുടക്ക് നടത്തിയിട്ടും പരിഹാരത്തിനു ശ്രമിക്കാതെ ബസുടമകളുടെ നിഷേധാത്മക നിലപാടാണ് തൊഴിലാളികളെ അനിശ്ചിതകാല പണിമുടക്കിലേക്ക് പ്രേരിപ്പിച്ചതെന്ന് ബേപ്പൂർ ബസ് എംപ്ലോയിസ് കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ പി.സുരേഷ് ബാബു, എ. ഷിജു എന്നിവർ അറിയിച്ചു. 60ഓളം ബസുകൾ സർവിസ് നടത്തുന്ന ബേപ്പൂർ ബസ് സ്റ്റാൻഡിൽ ആയിരങ്ങളുടെ സഞ്ചാരസൗകര്യം നിഷേധിക്കുന്ന ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്കിൽ നാട്ടുകാരും വ്യാപാരികളും പ്രതിഷേധത്തിലാണ്. പണിമുടക്ക് തുടരുകയാണെങ്കിൽ വിദ്യാർഥികളും നാട്ടുകാരും സർക്കാർ-അർധസർക്കാർ ജീവനക്കാരടക്കമുള്ളവർ യാത്രാക്ലേശം സഹിക്കേണ്ടിവരും. ഫിഷിങ് ഹാർബറിലെ മിക്ക തൊഴിലാളികളും ദൂരദിക്കുകളിൽ ഹാർബറിൽ എത്തുന്നവരാണ്. ഇതുകാരണം ബസ് പണിമുടക്ക് ബേപ്പൂർ മത്സ്യബന്ധന തൊഴിൽ മേഖലയെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.