സേഫ്​ കേരള പ്രോജക്​ട്​ നടപ്പാക്കാൻ പുതിയ എൻഫോഴ്​സ്​മെൻറ്​ സ്​ക്വാഡ്​

കക്കോടി (കോഴിക്കോട്): സേഫ് കേരള പ്രോജക്ട് നടപ്പാക്കാൻ പുതിയ എൻഫോഴ്സ്മ​െൻറ് സ്ക്വാഡ് അനുവദിച്ച് ഉത്തരവ്. 51 എൻഫോഴ്സ്മ​െൻറ് സ്ക്വാഡുകളും അതിനാവശ്യമായ ഒാഫിസുകളും അനുവദിച്ചതിന് പുറമെ ജീവനക്കാരെയും നിയമിച്ചു. ഗതാഗതം കാര്യക്ഷമമാക്കാനും അപകടം കുറക്കാനും സർക്കാർ നടപ്പാക്കിവരുന്ന പദ്ധതിയാണ് സേഫ് കേരള. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 34 സ്ക്വാഡുകൾക്ക് പുറമെയാണ് 14 ജില്ലകളിലായി 51 എണ്ണം കൂടി രൂപവത്കരിച്ചത്. 10 റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർമാരുടെയും 65 മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും 187 അസി. മോേട്ടാർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരുടെയും തസ്തികൾ സൃഷ്ടിച്ചാണ് ഉത്തരവിറങ്ങിയത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോേട്ടാർ വാഹന വകുപ്പിൽ നിലവിൽ 34 എൻഫോഴ്സ്മ​െൻറ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. നാല് റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർമാർ, 34 മോേട്ടാർ വെഹിക്കിൾസ് ഇൻസ്പെക്ടർമാർ, 68 അസി. മോേട്ടാർ വെഹിക്കിൾസ് ഇൻസ്പെക്ടർമാർ എന്നിവരാണ് ഇതിലുള്ളത്. കൂടുതൽ എൻഫോഴ്സ്മ​െൻറ്് സ്ക്വാഡുകൾ വേണമെന്ന ട്രാൻസ്പോർട്ട് കമീഷണറുടെ ആവശ്യപ്രകാരമാണ് അവ അനുവദിച്ച് ഉത്തരവിറങ്ങിയത്. ഒാേരാ എൻഫോഴ്സ്മ​െൻറ് സ്ക്വാഡിലും ഒരു മോേട്ടാർ വെഹിക്കിൾസ് ഇൻസ്പെക്ടറെയും മൂന്ന് അസി. മോേട്ടാർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരെയും നിയമിക്കാനും അധികമുള്ള 14 മോേട്ടാർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരെ 13 കൺട്രോൾ റൂമുകളിൽ വിന്യസിക്കാനുമാണ് നിർദേശം. പുതുതായി നിയമനം ലഭിക്കുന്ന അസി. മോേട്ടാർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരെ മൂന്നുവർഷത്തേക്കും മോേട്ടാർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരെ രണ്ടുവർഷത്തേക്കും റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർമാരെ ഒരുവർഷത്തേക്കും എൻഫോഴ്സ്മ​െൻറ് സ്ക്വാഡുകൾ ഒഴികെയുള്ള ഒാഫിസുകളിലേക്ക് മാറ്റി നിയമിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു. എൻഫോഴ്സ്മ​െൻറ് സ്ക്വാഡുകൾ എട്ടുമണിക്കൂർ ദൈർഘ്യമുള്ള മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കും. എ. ബിജുനാഥ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.