സെമിനാർ നടത്തി

തിരുവമ്പാടി: സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് തിരുവമ്പാടിയിൽ 'പ്രകൃതി നമുക്ക് നൽകുന്ന പാഠം' പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. മഹാപ്രളയത്തി​െൻറ പാഠം തേടിയുള്ള സെമിനാറിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാമൂഹിക പ്രവർത്തകരും സംസാരിച്ചു. പ്രളയത്തി​െൻറ പശ്ചാത്തലത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട് ഉൾപ്പെടെയുള്ള പരിസ്ഥിതി പഠനങ്ങൾ ഗൗരവമായി വിലയിരുത്തണമെന്ന് സെമിനാറിൽ അഭിപ്രായമുയർന്നു. മലയോര മേഖലയിൽ വ്യാപക ഖനനം നടക്കുന്ന കാരശ്ശേരിയും കൂടരഞ്ഞിയും കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഒഴിവാക്കപ്പെട്ടതെങ്ങനെയെന്ന് പഠിക്കേണ്ടതുണ്ട്. പശ്ചിമഘട്ടം മാത്രം സംരക്ഷിക്കപ്പെട്ടാൽ പോരാ, നഗരങ്ങളിലെ പാരിസ്ഥിതിക പ്രശ്നങ്ങളും പഠനവിധേയമാക്കണം. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ നഗരങ്ങളിലെ ക്രമവിരുദ്ധമായ വികസനത്തെ കുറിച്ച് പരാമർശിക്കുന്നില്ലെന്നും വിമർശനമുണ്ടായി. പ്രളയത്തിലെ പ്രാദേശിക കെടുതികളുടെ കാരണങ്ങളും സെമിനാറിൽ ചർച്ചയായി. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.സി. അൻവർ ഉദ്ഘാടനം ചെയ്തു. എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ബോസ് ജേക്കബ്, തോമസ് വലിയപറമ്പൻ, കെ.എ. അബ്ദുറഹ്മാൻ, ജോമോൻ ലൂക്കോസ്, എൻ.ടി. ജാനിഷ് പി.വി. മുഹമ്മദ് എന്നിവർ സംസാരിച്ചു. * Thiru 1: തിരുവമ്പാടിയിൽ സോളിഡാരിറ്റി പരിസ്ഥിതി സെമിനാർ ജില്ല പ്രസിഡൻറ് കെ.സി. അൻവർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.