ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥികളുടെ കൈത്താങ്ങ്

ഫറോക്ക്: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ മാറ്റിപ്പണിയാൻ കാഴ്ചയും കേൾവിയുമില്ലാത്ത കുട്ടികളുടെയും കാരുണ്യഹസ്തം. കൊളത്തറ കാലിക്കറ്റ് വികലാംഗ വിദ്യാലയത്തിലെ വിദ്യാർഥികളാണ് തങ്ങൾ ശേഖരിച്ച ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ വി.കെ.സി. മമ്മദ് കോയ എം.എൽ.എയെ ഏൽപിച്ചത്. ആദ്യ ഗഡുവായി 6000 രൂപയാണ് നൽകിയത്. വിദ്യാർഥികളായ ലക്ഷ്മി, ഷദ ഫാത്തിമ, ആയിശ സമീഹ, ലെന എന്നിവർ ചേർന്നാണ് ഫണ്ട് ഏൽപിച്ചത്. പ്രധാനാധ്യാപകൻ ടി. അബ്ദുൽ റസാഖ്, അധ്യാപകരായ എം. ഗഫൂർ, സി.കെ. മുഹമ്മദ് ഷാഫി, ഷാഹിദ കോയ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.