അവാർഡ് ജേതാക്കൾക്ക് പൗരസ്വീകരണം നൽകി

പാലേരി: പാറക്കടവ് യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ദേവർകോവിൽ കെ.വി.കെ.എം യു.പി സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ. നവാസ്, ഖത്തർ മീഡിയ പ്ലസ് അവാർഡ് നേടിയ ഗായകൻ നവാസ് പാലേരി, മീഡിയവൺ ഓൺലൈൻ മാപ്പിളപ്പാട്ട് മത്സര വിജയി ഷമീർ പാലേരി എന്നിവർക്ക് പൗരസ്വീകരണം നൽകി. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉപഹാരങ്ങൾ നൽകി. കവി കെ.ടി. സൂപ്പി അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ഇ. റഷീദ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ എ.പി. ലീജ, എം.കെ. ഫാത്തിമ, പി.എസ്. പ്രവീൺകുമാർ, പുതുക്കോട്ട് രവീന്ദ്രൻ, രാഹുൽരാജ്, കെ. ബാലൻ, വി.സി. ജാസിർ, വി. ഹരീന്ദ്രൻ, വി. ബിജു മാസ്റ്റർ, പി.പി. ലിനീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.