നൈസ ചെറിയ സമ്പാദ്യം മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

പേരാമ്പ്ര: ത​െൻറ ചെറിയ ചെറിയ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുവേണ്ടി സ്വരൂപിച്ച തുക മുഴുവൻ നൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. എരവട്ടൂർ എ.എം.എൽ.പി സ്കൂൾ മൂന്നാംതരം വിദ്യാർഥി നൈസ മറിയം ആണ് ത​െൻറ ചെറിയ സമ്പാദ്യമായ 2686 രൂപ ദുരിതബാധിതരെ സഹായിക്കുന്നതിനുവേണ്ടി ഏൽപിച്ചത്. പ്രളയബാധിതരെ സഹായിക്കണമെന്ന് സ്കൂൾ അധ്യാപകർ പറഞ്ഞപ്പോൾ ത​െൻറ കൈവശമുള്ള തുക മുഴുവൻ നൽകാൻ ഈ കൊച്ചുമിടുക്കി തീരുമാനിക്കുകയായിരുന്നു. സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ജി.കെ. ബാബുരാജിന് തുക കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.