കേരളത്തിനൊരു കൈത്താങ്ങ് വാല്യക്കോട് എ.യു.പി സ്കൂൾ സംഭാവന നൽകി

പേരാമ്പ്ര: പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാല ്യക്കോട് എ.യു.പി സ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ച 70,000 രൂപയുടെ ചെക്ക് നൊച്ചാട് പഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണന് സ്കൂൾ ലീഡർ പ്രാർത്ഥന കൈമാറി. നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എൻ. ശാരദ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.ബി. കൽപത്തൂർ, പി. അബ്ദുറഹ്മാൻ, ഗീത നന്ദനം, സി. രഞ്ജിനി, എ.കെ. സുബൈദ എന്നിവർ സംസാരിച്ചു. ഓണക്കോടി വാങ്ങാനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ജിയ, ത​െൻറ സമ്പാദ്യ പെട്ടി മൊത്തമായി നൽകിയ മുഹമ്മദ് ഫായിസ് എന്നിവരെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.