ജിൻസന്​​ പേരാമ്പ്രയിലും സ്വീകരണം

പേരാമ്പ്ര: ഡി.വൈ.എഫ്‌.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജിൻസൺ ജോൺസന് സ്വീകരണമൊരുക്കി. തുറന്ന വാഹനത്തില്‍ നഗരപ്രദക്ഷിണം നടത്തി ജന്മനാടായ ചക്കിട്ടപാറയിലേക്ക് ആനയിച്ചു. ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എസ്.കെ. സജീഷ് ഹാരാര്‍പ്പണം നടത്തി. ജില്ല വൈസ് പ്രസിഡൻറ് പി.കെ. അജീഷ്, ബ്ലോക്ക് പ്രസിഡൻറ് പി.എസ്. പ്രവീണ്‍, സി.കെ. രൂപേഷ്, കെ.വി. അനുരാഗ്, സജിദാസ്, ഇ.എം. ശ്രീജിത്ത്, അർജുന്‍ മോഹന്‍, സി.പി.എം ഏരിയ സെക്രട്ടറി എന്‍.പി. ബാബു, കര്‍ഷകസംഘം ഏരിയ സെക്രട്ടറി പി. ബാലന്‍ അടിയോടി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.