പ്രീ മാരിറ്റൽ വർക് ഷോപ്പ് സെപ്​റ്റംബർ 16,23 തിയ്യതികളിൽ

പ്രീ മാരിറ്റൽ വർക്ക്ഷോപ് സെപ്റ്റംബർ 16, 23 തീയതികളിൽ നടുവണ്ണൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഹ്യൂമൻ കെയർ ഫൗണ്ടേഷ​െൻറ സഹകരണത്തോടെ എലങ്കമൽ ദിശ സ​െൻറർ സംഘടിപ്പിക്കുന്ന പ്രീ മാരിറ്റൽ വർക്ക്ഷോപ് െസപ്റ്റംബർ 16, 23, ഒക്ടോബർ 2, 14 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 18 വയസ്സ് പൂർത്തിയായ അവിവാഹിതർക്കാണ് ശിൽപശാല. ഡോക്ടർമാർ, കൗൺസിലർമാർ, നിയമജ്ഞർ, മനഃശാസ്ത്രജ്ഞർ എന്നിവർ ഭാര്യാഭർതൃബന്ധം, കുടുംബത്തിലെ ആശയവിനിമയം, ശാരീരിക മാനസിക ബന്ധം, വിവാഹം, നിയമപ്രശ്നങ്ങൾ, രക്ഷാകർതൃത്വം, കുടുംബത്തിലെ സാമ്പത്തിക ക്രമീകരണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസെടുക്കും. സെപ്റ്റംബർ 15ന് വൈകീട്ട് ഏഴിന് ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി. അബ്ദുല്ല, മുഹമ്മദ് ആസാദ്, സഈദ് എലങ്കമൽ, ടി.എം. ജാഫർ, കെ. മുഹമ്മദ് അഷ്റഫ്, റഷീദ് കാവുന്തറ എന്നിവർ പങ്കെടുത്തു. രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ: 9526785909.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.