തോണി തുഴയവെ കടത്തുകാരൻ പുഴയിൽ കുഴഞ്ഞുവീണ് മരിച്ചു

പുൽപള്ളി: തോണി തുഴയവെ കടത്തുകാരൻ കബനി പുഴയിൽ കുഴഞ്ഞുവീണ് മരിച്ചു. പെരിക്കല്ലൂർ താനപുരക്കൽ ജോർജി​െൻറ മകൻ ജീഷ് (38) ആണ് മരിച്ചത്. പെരിക്കല്ലൂരിൽനിന്ന് ബൈരൻകുപ്പയിലേക്ക് മദ്റസ വിദ്യാർഥികളുമായി പോകവേ ബുധനാഴ്ച രാവിലെ 6.30ഒാടെയാണ് സംഭവം. മദ്റസ വിദ്യാർഥികളെ പെരിക്കല്ലൂർ തോണിക്കടവിൽനിന്ന് കയറ്റി പോകുന്നതിനിടെ ബൈരൻകുപ്പ കടവിനോട് അടുത്തപ്പോഴാണ് ജീഷ് കുഴഞ്ഞ് വെള്ളത്തിലേക്ക് വീണത്. ഇതേതുടർന്ന് വിദ്യാർഥികളാണ് തോണി കരക്കടുപ്പിച്ച് നാട്ടുകാരെ വിവരം അറിയിച്ചത്. ഫയർഫോഴ്സും നാട്ടുകാരും പൊലീസും തോണിക്കാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ: ബേബി. സഹോദരങ്ങൾ: ഷാജു (കെ.എസ്.ആർ.ടി.സി ബത്തേരി ഡിപ്പോ), അനീഷ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.