സർവിസ് ബാങ്ക് നിയമനം, പരീക്ഷ ഹാളിൽ ബഹളം ഉദ്യോഗാർഥികളിൽ ചിലർ പരീക്ഷ ബഹിഷ്കരിച്ചു

പയ്യോളി: സർവിസ് സഹകരണ ബാങ്ക് ലാസ്റ്റ്ഗ്രേഡ് തസ്തികയിലേക്ക് നടന്ന പരീക്ഷക്കിടെ ബഹളം. പയ്യോളി സർവിസ് സഹകരണ ബാങ്കിലേക്ക് പ്യൂൺ, വാച്ച്മാൻ തസ്തികയിലേക്ക് നടന്ന പരീക്ഷയാണ് ഉദ്യോഗാർഥികളുടെ ബഹളം കാരണം ഏറെനേരം തടസ്സപ്പെട്ടത്. ഉദ്യോഗാർഥികളിൽ ചിലർ പരീക്ഷ ബഹിഷ്കരിച്ചു. 51പേരാണ് പരീക്ഷ എഴുതാനെത്തിയത്. അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിലായിരുന്നു പരീക്ഷ. ചോദ്യപേപ്പർ കൊണ്ടുവന്ന കവർ നേരത്തേ പൊട്ടിച്ചെന്നാരോപിച്ചാണ് ചിലർ ബഹളം കൂട്ടിയത്. ബഹളം തുടർന്നതോടെ പയ്യോളി പൊലീസ് സ്ഥലത്തെത്തി. പൊലീസ് കാവലിൽ 23 പേർ പരീക്ഷ എഴുതാൻ തയാറായി. പരീക്ഷ ബഹിഷ്കരിച്ചവർ സഹകരണസംഘം രജിസ്ട്രാർക്ക് പരാതിനൽകി. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് നേരത്തേ വിവാദമുണ്ടായിരുന്നു. ജെ.ഡി.യുയും സി.പി.എമ്മും ചേർന്നാണ് ബാങ്ക് ഭരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.