ഇരുവഴിഞ്ഞിപ്പുഴ: വിശദപഠനം ആവശ്യമെന്ന് ലോകബാങ്ക്​ സംഘം

മുക്കം: പ്രളയശേഷം ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങളിൽ വൻതോതിൽ കരയിടിച്ചിലുണ്ടാകുന്നതും ആഴംകുറഞ്ഞ് വീതി കൂടുന്നതും സംബന്ധിച്ച് വിശദപഠനം ആവശ്യമാണെന്ന് ലോകബാങ്ക്, എ.ഡി.ബി സംഘം വിലയിരുത്തി. പുഴയുടെ തീരപ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു സംഘം. ഇരുവഴിഞ്ഞിപ്പുഴയുടെ കരയിടിച്ചിൽ മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് എസ്റ്റിമേറ്റിലെ തുക എത്രമാത്രം പര്യാപ്തമാെണന്ന് സംഘം വിലയിരുത്തും. പുഴയിൽ വീണ്ടും കരയിടിച്ചിൽ സംഭവിക്കാത്ത രീതിയിൽ അടിഭാഗം കെട്ടിപ്പൊക്കുന്ന പദ്ധതിയും മുന്നോട്ടുവെച്ചിട്ടുണ്ട്. മണ്ണും മണലുമടിഞ്ഞ് ഇരുവഴിഞ്ഞിപ്പുഴയുടെ ആഴം നന്നായികുറഞ്ഞ് വീതി കൂടിയിട്ടുണ്ട്. ഇതേക്കുറിച്ചെല്ലാം ശരിയായ പഠനം ആവശ്യമാെണന്ന് സംഘം ചൂണ്ടികാട്ടി. ഇതി​െൻറ ശരിയായ എസ്റ്റിമേറ്റും പ്ലാനും തയാറാക്കി ഉടനെ തന്നെ സർക്കാറിന് സമർപ്പിക്കാൻ ജല അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാരശ്ശേരി പഞ്ചായത്തിൽ തകർന്ന ജലനിധി പദ്ധതികൾ പുനഃസ്ഥാപിക്കാനും നിർദേശം നൽകി. ആകെ 30 ജലനിധി പദ്ധതികളാണ് കാരശ്ശേരിയിലുള്ളത്്. ജലനിധികൾ തകർന്നതു മായി ബന്ധപ്പെട്ട റിപ്പോർട്ട് വ്യാഴാഴ്ച തന്നെ സമർപ്പിക്കാൻ സംഘം ആവശ്യപ്പെട്ടു. ലോകബാങ്കി​െൻറ ജല കൺസൾട്ടൻറ് മേധാവി ഡോ. എം.എസ്. പട്ടേലി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തിയത്. ആർ.ഡി.ഒ, ഇറിഗേഷൻ അസി. എൻജിനീയർമാർ തുടങ്ങിയ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, വൈസ് പ്രസി. വി.പി. ജമീല, അബ്ദുല്ല കുമാരനല്ലൂർ, സജി തോമസ്, എം.ടി. അഷ്റഫ്, സവാദ് ഇബ്രാഹീം, ജി. അബ്ദുൽ അക്‌ബർ, സെക്രട്ടറി വൈ.പി. അഷ്റഫ് എന്നിവർ സംഘത്തെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.