അതിജീവനത്തിന് കൈത്താങ്ങുമായി ത്വക്ക് രോഗാശുപത്രി അന്തേവാസികൾ

കോഴിക്കോട്: പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് സഹായവുമായി കോഴിക്കോട് ത്വക്ക് രോഗാശുപത്രി അന്തേവാസികൾ. ശാരീരിക അസ്വസ്തതകൾക്കിടയിലും ഉറ്റവർ ആരുമില്ലാത്ത നിരാശക്കിടയിലും സഹജീവി സ്നേഹമാണ് സഹായവുമായി മുന്നോട്ടുവരാൻ ഇവരെ േപ്രരിപ്പിച്ചത്. 82 അന്തേവാസികളുള്ള ആശുപത്രിയിൽ ആഴ്ചയിൽ രണ്ട് ദിവസം പ്രത്യേക ഭക്ഷണമായി മട്ടൺ വിഭവം നൽകാറുണ്ട്. ഇതിനായി ചെലവാക്കുന്ന തുക സ്വരൂപിച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണന് അന്തേവാസികൾ 10,000 രൂപയുടെ ചെക്ക് കൈമാറി. പ്രീ മാരിറ്റൽ കൗൺസലിങ് േപ്രാഗ്രാം: സംസ്ഥാനതല ഉദ്ഘാടനം 22ന് കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പി​െൻറ കീഴിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി ആംഭിക്കുന്ന വിവാഹപൂർവ സൗജന്യ കൗൺസലിങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 22ന് നടക്കും. രാവിലെ 10ന് ജെ.ഡി.ടി ഇസ്ലാം കോമ്പൗണ്ടിൽ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം നിർവഹിക്കും. ഗതാഗത നിയന്ത്രണം കോഴിക്കോട്: കിഫ്ബിയിൽ ഉൾപ്പെടുത്തി നടത്തുന്ന താമരശ്ശേരി- വരട്ട്യാക്കൽ- സി.ഡബ്ല്യു.ആർ.ഡി.എം റോഡി​െൻറ വരട്ട്യാക്കൽ-സി.ഡബ്ല്യു.ആർ.ഡി.എം ഭാഗത്തി​െൻറ പ്രവൃത്തി കഴിയുന്നതു വരെ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു. പെരിങ്ങളം, കുറ്റിക്കാട്ടൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുന്ദമംഗലം-കുറ്റിക്കാട്ടൂർ റോഡ് വഴി തിരിഞ്ഞ് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.