ജലനിരപ്പ് താഴുന്നു രാമൻപുഴ മെലിയുന്നു

നടുവണ്ണൂർ: പ്രളയകാലത്ത് കരകവിഞ്ഞൊഴുകിയ രാമൻപുഴയിൽ ജലനിരപ്പ് താഴ്ന്നു. പുഴയുടെ ഇരുവശങ്ങളിലുമായി 500 മീറ്ററോളം വ്യാപ്തിയിൽ വെള്ളം ഒഴുകിയിരുന്നു. പുഴയോരങ്ങളിലെ കിണറുകളിലും ജലനിരപ്പ് താഴുന്നുണ്ട്. കരകവിഞ്ഞൊഴുകി പുഴയോരത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. ഏക്കറുകണക്കിന് കൃഷിയും നശിച്ചു. നടുവണ്ണൂരും വാകയാടുമായി ഇരുന്നൂറോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. നടുവണ്ണൂർ, ഉള്ള്യേരി പഞ്ചായത്തുകൾക്ക് അതിരിട്ട് ഒഴുകുന്ന രാമൻപുഴയിൽ പലയിടത്തും ജലനിരപ്പ് താഴ്ന്നു. തെരുവത്ത് കടവ്, കിഴ്ക്കോട്ട് കടവ്, വെങ്ങളത്ത് കണ്ടി കടവ്, അയനിക്കാട് പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നു. വെങ്ങളത്ത് കണ്ടി കടവിൽ കണ്ടൽത്തുരുത്തിൽ ജലനിരപ്പ് കുറയുകയാണ്. ഇവിടെ ഈ മാസങ്ങളിൽ ഇങ്ങനെ ജലനിരപ്പ് കുറയാറില്ലെന്ന് നാട്ടുകാർ പറയുന്നു. മീറ്ററുകളോളം നീളത്തിലാണ് വെള്ളം വലിഞ്ഞിരിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പുഴയിലെ ജലനിരപ്പ് ഇത്രയേറെ കുറയാറുള്ളത്. കീഴ്ക്കോട്ട് കടവിൽ പുഴയിലേക്ക് എത്തിച്ചേരുന്ന തോടുകളിലും ജലനിരപ്പ് കുറഞ്ഞു. തോടിനെ ആശ്രയിച്ചുള്ള കൃഷികളും ഇതോടെ പ്രതിസന്ധിയിലാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.