40 കുപ്പി വിദേശമദ്യം പിടികൂടി

മാവൂർ: ജീപ്പിൽ വിൽപനക്ക് കൊണ്ടുപോകുകയായിരുന്ന 40 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം മാവൂർ പൊലീസ് പിടികൂടി. കായലം ഭൂദാൻ കോളനി റോഡിൽ ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. ജീപ്പിലുണ്ടായിരുന്ന ആൾ ഓടിരക്ഷപ്പെട്ടു. കായലം സ്വദേശി സമദ് എന്നയാളാണ് ജീപ്പിലുണ്ടായിരുന്നതെന്ന് മാവൂർ പൊലീസ് പറഞ്ഞു. ഇയാൾ നിരവധി കേസിലെ പ്രതിയാണ്. ബിവറേജസ് ഷോപ്പിൽനിന്ന് പലരെയും ഉപയോഗിച്ച് വാങ്ങി, ജീപ്പിലും വീട്ടിലും വെച്ച് വിൽക്കാറാണ് പതിവത്രെ. രഹസ്യവിവരം കിട്ടിയതനുസരിച്ച് മാവൂർ പൊലീസി​െൻറ നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച പൊലീസ് പിന്തുടർന്നപ്പോൾ ജീപ്പ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹാൻസുമായി പിടിയിൽ മാവൂർ: 57 പാക്കറ്റ് ഹാൻസുമായി കായലം സ്വദേശി അബ്ബാസിനെ (60) മാവൂർ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.