തിരുവമ്പാടി: ദേശീയ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുയോഗവും ഓട്ടോറിക്ഷ കെട്ടിവലിച്ച് തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. ലിയാഖത്ത് മുറമ്പാത്തി, മുക്കം നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ, മോയിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ഫിറോസ് ഖാൻ, സോളി ജോർജ്, തോമസ് പുല്ലൂരാംപാറ, നാസർ, സലീന ടീച്ചർ, ശേഖരൻ മുക്കം എന്നിവർ നേതൃത്വം നൽകി. ജില്ലതല പ്രസംഗ-ചിത്രരചന മത്സരം കൂടരഞ്ഞി: ഗ്രീൻസ് കൂടരഞ്ഞി ജില്ലതല പ്രസംഗ-ചിത്രരചന മത്സരം 'രാഗാസ് 2018' സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി മുന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു. പ്രസംഗ മത്സരത്തിൽ പള്ളോട്ടി ഹിൽസ് പബ്ലിക് സ്കൂളിലെ ബ്ലെസി തങ്കച്ചൻ ഒന്നാം സ്ഥാനവും കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എ. അനുശ്രീ രണ്ടാം സ്ഥാനവും സെൻറ് മേരീസ് പബ്ലിക് സ്കൂൾ പേരാമ്പ്രയിലെ എസ്ത ക്രിസ്റ്റി ടോം മൂന്നാം സ്ഥാനവും നേടി. ചിത്രരചന മത്സരം സബ്ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കെ. അനാമിക (സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്), രണ്ടാം സ്ഥാനം ആേൻറാ മാത്യു (സേക്രഡ് ഹാർട്ട് യു.പി സ്കൂൾ തിരുവമ്പാടി), മൂന്നാം സ്ഥാനം അൽഫോൻസ ബിജു (പള്ളോട്ടി ഹിൽ പബ്ലിക് സ്കൂൾ മുക്കം). ജൂനിയർ വിഭാഗത്തിൽ ആർദ്ര ആൻ സജി (അൽഫോൻസ സ്കൂൾ താമരശ്ശേരി) ഒന്നാം സ്ഥാനവും ഫാത്തിമ ജൂനിയ (എം.കെ എച്ച്.എം.ഒ.വി.എച്ച്.എസ്.എസ് മുക്കം) രണ്ടാം സ്ഥാനവും എം.എ. നന്ദന (സെൻറ് ജോസഫ് യു.പി സ്കൂൾ പുല്ലൂരാംപാറ) മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ എസ്.എം. അഞ്ജിമ (ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ കാപ്പാട്) ഒന്നാം സ്ഥാനവും കെ.വി. രാഹുൽ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോക്കല്ലൂർ) രണ്ടാം സ്ഥാനവും ഗീതിക പുരുഷോത്തമൻ (സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കൂടരഞ്ഞി) മൂന്നാം സ്ഥാനവും നേടി. വിജയികളായ വിദ്യാലയങ്ങൾക്ക് എവർറോളിങ് ട്രോഫികളും വിജയികൾക്ക് കാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവയും വിതരണം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രീൻസ് പ്രസിഡൻറ് ബാബു ചെല്ലന്തറയിൽ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം തോമസ് വലിയപറമ്പൻ, ഫാ. തോമസ് കൊച്ചുമുറി, ജിമ്മി പൈമ്പള്ളി, പാപ്പച്ചൻ കടമക്കുടി, കൂമ്പാറ ബേബി, ജോസ് കടമ്പനാട്ട്, ബൈജു കോടഞ്ചേരി, ടോമി പ്ലാത്തോട്ടം, ജിനേഷ് മറ്റം, ജോയി മച്ചുകുഴി, ജയേഷ് സ്രാമ്പിക്കൽ, യേശുദാസ് സി. ജോസഫ്, റോയി പന്തപ്പിള്ളി, വിൽസൻ കുറുവത്താഴം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.