കൊടുവള്ളി ഹൈസ്കൂൾ-ചാവിടിക്കുന്ന് റോഡ് ജനകീയമായി കോൺക്രീറ്റ് ചെയ്തു

കൊടുവള്ളി: തകർന്ന കൊടുവള്ളി ഹൈസ്കൂൾ -ചാവിടിക്കുന്ന് റോഡ് ജനകീയമായി കോൺക്രീറ്റ് ചെയ്തു. വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സൂചകമായി കോൺക്രീറ്റ് ചെയ്തത്. റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് കാലമേറെയായി. പ്രക്ഷോഭത്തി​െൻറ ഭാഗമായി വലിയ കുഴികൾ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. വെൽഫെയർ പാർട്ടി മണ്ഡലം ജോയൻറ് സെക്രട്ടറി എൻ.പി. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. എൻ.പി. ഇർഷാദ്, നാഷിദുൽ ഹഖ്, ഒ.കെ. മൊയ്തീൻ കുഞ്ഞി, അഹ്മദ് കുഞ്ഞി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.