കുറ്റ്യാടി: ചങ്ങരോത്ത് പഞ്ചായത്തിലെ തെക്കേടത്ത്കടവിൽ ഹർത്താൽ ഏതായാലും കടകൾ തുറക്കും. അടുത്ത കാലത്ത് നടന്ന ഒരു ഹർത്താലിനും ഇവിടെ കടകൾ അടച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. തിങ്കളാഴ്ച കോൺഗ്രസ് ഹർത്താലായിരുന്നെങ്കിലും ഇവിടെയും തൊട്ടടുത്ത പുറവൂരിലും കടകളും സ്ഥാപനങ്ങളും തൊഴിൽസ്ഥാപനങ്ങളും തുറന്നു പ്രവർത്തച്ചു. തെരുവുകച്ചവടക്കാരും സജീവമായിരുന്നു. ആരും ഹർത്താലിന് കടകൾ അടക്കാൻ പറയാറില്ലെന്ന് വ്യാപ്യാരികൾ പറഞ്ഞു. ചങ്ങരോത്ത് പഞ്ചായത്തിൽ ഡ്യൂട്ടിക്കിടയിൽ പേരാമ്പ്ര സ്റ്റേഷനിലെ പൊലീസുകാർ പുറവൂരിൽ വന്നാണ് ചായ കുടിക്കാറ്. ഇത്തവണ കടവിനക്കരെ പെരുവയൽ, ചോയിമഠം എന്നിവിടങ്ങളിലും കടകൾ തുറന്നു പ്രവർത്തിച്ചിരുന്നു. ഹർത്താൽ: പ്രധാന ടൗണുകളിൽ കടകൾ തുറന്നില്ല, ഉൾനാടുകളിൽ ഭാഗികം കുറ്റ്യാടി: കോൺഗ്രസ് ഹർത്താലിൽ കുറ്റ്യാടി, തൊട്ടിൽപാലം ടൗണുകളിൽ കടകൾ തീരെ തുറന്നില്ല. എന്നാൽ, ഗ്രാമപ്രദേശങ്ങളിൽ ഭാഗികമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.