മാവോവാദികൾ ദുരിതാശ്വാസ ഭക്ഷണക്കിറ്റുകൾ തട്ടിയെടുത്തെന്ന്​ പരാതി

വൈത്തിരി: മാവോവാദികൾ സുഗന്ധഗിരിയിലെ ആദിവാസികളിൽനിന്ന് ഭക്ഷണക്കിറ്റുകൾ തട്ടിയെടുത്തതായി പരാതി. ഒരാഴ്ച മുമ്പാണ് ഇതുസംബന്ധിച്ച് പരാതി ൈവത്തിരി സ്റ്റേഷനിൽ ലഭിച്ചത്. പ്രളയശേഷമുള്ള ദുരിതാശ്വാസത്തി​െൻറ ഭാഗമായി ലഭിച്ച അരിയടക്കമുള്ള ഭക്ഷണസാധനങ്ങൾ ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നുവത്രെ. പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കവെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയോട് സുഗന്ധഗിരി, അംബ പ്രദേശത്തുള്ളവർ മാവോവാദികളിൽനിന്നും കാട്ടാനകളിൽനിന്നും പരിരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.