താമരശ്ശേരി: പുതുപ്പാടി കൊളമല വനത്തില്‍ വേട്ടക്കെത്തിയ മൂവര്‍സംഘത്തിലെ ഒരാള്‍ പിടിയിൽ. പെരുമ്പള്ളി കിളയില്‍ ജംഷാദാണ് (28) താമരേശ്ശരി റെയ്ഞ്ച് വനപാലകരുടെ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന എം.എം. പറമ്പ് കോട്ടക്കുന്നുമ്മല്‍ ഹാരിസ്, എകരൂല്‍ ചിറക്കല്‍ മുഹമ്മദ് എന്നിവര്‍ ഒളിലാണ്. റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇംറോസ് ഏലിയാസ് നവാസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.പി. അബ്ദുൽ ഗഫൂര്‍, പി.കെ. പ്രഭേന്ദ്രനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സി. ദീപേഷ്, എന്‍. ബിജേഷ്, അപർണ ആനന്ദ്, സി. മുഹമ്മദ് അസ്‌ലം, പി. ജലീഷ് തുടങ്ങിയവർ വനപാലക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.