മകളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച മാതാവ് അറസ്​റ്റിൽ

* അഞ്ചുപേർക്കെതിരെ കേസ് നാദാപുരം: പ്രായപൂർത്തിയാകാത്ത മകളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. അഞ്ചുപേർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. വാണിമേൽ സ്വദേശിനിയെയാണ് നാദാപുരം കൺട്രോൾ റൂം സി.ഐ എ.വി. ജോൺ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. 14കാരിയായ മകളെ സംസ്ഥാനത്തിനകത്തും പുറത്തുമായി മാതാവ് പലർക്കുമായി അനാശാസ്യത്തിനെത്തിച്ചെന്ന പരാതിയിലാണ് പൊലീസ് നടപടി. ഭർത്താവ് വിവാഹമോചനം നടത്തിയതോടെ യുവതി ജില്ലയിലെ പല ഭാഗങ്ങളിലായി വാടകക്ക് താമസിച്ചുവരുകയായിരുന്നു. ഇതിനിടയിലാണ് വിവിധ സ്ഥലങ്ങളിലെത്തിച്ച് മകളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചത്. പെൺകുട്ടി അടുത്തിടെ പിതാവി​െൻറ കുടുംബവുമായി ബന്ധം സ്ഥാപിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ പിതാവി​െൻറ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിക്ക് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചത്. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നാണ് പൊലീസിന് പെൺകുട്ടി നൽകിയ മൊഴി. വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കിയ കുട്ടിയെ പിതാവി​െൻറ ബന്ധുക്കൾക്കൊപ്പം വിട്ടു. പ്രതികൾക്കെതിരെ ബലാത്സംഗ ശ്രമം, കുട്ടികൾക്കുനേരെയുള്ള ലൈംഗിക അതിക്രമം, പോക്സോനിയമം, ബാലനീതി നിയമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.