പാലോറമല നിർമാണ പ്രവർത്തനം: ജനങ്ങളുടെ ആശങ്കയകറ്റണം -എൻ.എസ്.സി

കൊടുവള്ളി: പാലോറമലയിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റുന്ന നടപടി സ്വീകരിക്കാൻ കിഴക്കോത്ത് പഞ്ചായത്ത് ഭരണസമിതി തയാറാകണമെന്ന് നാഷനൽ സെക്കുലർ കോൺഫറൻസ് കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ജില്ല ഓർഗ. സെക്രട്ടറി എം.എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പൊയിൽ അബ്ദുറഹ്മാൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സി. പോക്കർ, സക്കരിയ എളേറ്റിൽ, മുഹമ്മദ് ഹാജി, മാളിയക്കൽ മുഹമ്മദ്, കെ.കെ. റഫീഖ്, സാലിഹ് പുതിയോട്, റാസിഖ് കച്ചേരിമുക്ക് തുടങ്ങിയവർ സംസാരിച്ചു. സലീം കളരിക്കൽ സ്വാഗതവും ജാഫർ ഒതയോത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.