നിർബന്ധ പിരിവ്​ നീതീകരിക്കാനാവില്ല -സി.കെ.സി.ടി

കോഴിക്കോട്: പ്രളയ ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ വേതനം നിർബന്ധപൂർവം പിടിച്ചെടുക്കുന്നത് നീതീകരിക്കാനാവാത്തതും പ്രതിഷേധാർഹവുമാണെന്ന് കോൺഫെഡറേഷൻ ഒാഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സാമ്പത്തികമായും ശാരീരികമായും ജീവനക്കാർ സഹകരിക്കുകയും നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. നിർബന്ധിത പിരിവിന് പകരം സ്വമേധയാ സംഭാവനകൾ നൽകാൻ അവസരം നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡൻറ് പ്രഫ. കെ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡോ. സൈനുൽ ആബിദ് കോട്ട, പ്രഫ. അലവി ബിൻ മുഹമ്മദ്, സലാഹുദ്ദീൻ, അബ്ദുൽ ജബ്ബാർ, ഷബീർ അലി, അബ്ദുൽ കരീം, നൂറുൽ അമീൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രഫ. ഷഹദ് ബിൻ അലി സ്വാഗതവും പ്രഫ. അലി നൗഫൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.