വാഹനം പെട്രോൾ പമ്പിൽ നിർത്തിയിട്ട് പ്രതിഷേധം

ഫറോക്ക്: ഇന്ധന വിലവർ‌ധനക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെട്രോൾ പമ്പിൽ വാഹനം നിർത്തിയിട്ട് പ്രതിഷേധം. വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റിയാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. അരീക്കാട് റിലയൻസ് പെട്രോൾ പമ്പിൽ നടന്ന പ്രതിഷേധം ജില്ല വൈസ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി ട്രഷറർ ഷമീർ മീഞ്ചന്ത അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി എം.എ. ഖയ്യൂം, മണ്ഡലം ജനറൽ സെക്രട്ടറി എൻ.വി. ബീരാൻകോയ, ടി. അതീഖ് റഹ്മാൻ എന്നിവർ സംസാരിച്ചു. ടി. സിറാജ്, കെ.ടി. ഹാരിസ്, ഗഫൂർ മാത്തോട്ടം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.