പഠനോപകരണ വിതരണം

മാവൂർ: പ്രളയ ദുരിതബാധിതരുടെ കുട്ടികൾക്ക് വൈസ്മെൻ ക്ലബ് ഓഫ് കാലിക്കറ്റ് നോർത്തി​െൻറയും മാവൂർ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘത്തി​െൻറയും ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തിലെ 100 വിദ്യാർഥികൾക്കാണ് ഒരുലക്ഷം രൂപക്കുള്ള പഠനസാമഗ്രികൾ നൽകിയത്. വൈസ്മെൻ ക്ലബ് പ്രസിഡൻറ് മാത്യു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. വൈസ്മെൻ മുൻ റീജനൽ ഡയറക്ടർ ടി.സി. ജോസഫ് പഠനോപകരണങ്ങളുടെ വിതരണം നിർവഹിച്ചു. ഡോ. ആൻറണി തോമസ്, സത്യപാൽ, അനൂപ് അശോക്, സുന്ദർരാജുലു, സ്വതന്ത്ര കർഷകസംഘം മാവൂർ പഞ്ചായത്ത് സെക്രട്ടറി പി.കെ. മുനീർ കുതിരാടം, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ, പഞ്ചായത്ത് അംഗം സുബൈദ കണ്ണാറ, അഷ്റഫ് എന്നിവർ സംസാരിച്ചു. ഒ. മമ്മദ് മാസ്റ്റർ സ്വാഗതവും ഒ.കെ. അഷ്റഫ് മുക്കിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.