അനധികൃത മണ്ണെടുപ്പ് തടഞ്ഞു: യന്ത്രങ്ങൾ കസ്​റ്റഡിയിലെടുത്തു

വൈത്തിരി: കെട്ടിട നിർമാണത്തി​െൻറ മറവിൽ നടന്ന അനധികൃത മണ്ണെടുപ്പ് തടഞ്ഞു. തലമലയിൽ കരടി വളവിനു സമീപം നടന്ന അനധികൃത മണ്ണെടുപ്പാണ് എ.ഡി.എമ്മി​െൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തടഞ്ഞത്. ഒരു മണ്ണുമാന്തി യന്ത്രവും ഒരു ക്രെയിനും എ.ഡി.എമ്മി​െൻറ നിർദേശപ്രകാരം വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണെടുപ്പിന് രേഖകളുണ്ടെന്ന് അവകാശവാദമുന്നയിച്ച് സ്ഥലമുടമ എത്തിയെങ്കിലും രേഖകളൊന്നും ഹാജരാക്കിയില്ല. എ.ഡി.എമ്മിന് പുറമെ ഫിനാൻസ് ഓഫിസർ, സീനിയർ സൂപ്രണ്ട്, തഹസിൽദാർ, ഡെപ്യുട്ടി തഹസിൽദാർ, ചുണ്ടേൽ വില്ലേജ് ഓഫിസർ, വൈത്തിരി എസ്.ഐ എന്നിവർ സ്ഥലത്തെത്തി. MONWDL18 MONWDL19 തലമലയിൽ കരടി വളവിനു സമീപം നടന്ന അനധികൃത മണ്ണെടുപ്പ് കലക്ടർ മക്കിമല സന്ദർശിച്ചു മാനന്തവാടി: ഉരുൾപൊട്ടലുണ്ടായ തലപ്പുഴ മക്കിമലയിൽ ജില്ല കലക്ടർ എ. അജയകുമാറും സംഘവും സന്ദർശനം നടത്തി. മരണമടഞ്ഞ റസാക്കി​െൻറ കുടുംബത്തെയും സന്ദർശിച്ചു. റസാക്കി​െൻറ മക്കളെ ആശ്വസിപ്പിച്ച കലക്ടർ, സർക്കാരി​െൻറ എല്ലാ സഹായവും ഉണ്ടാകുമെന്നും അറിയിച്ചു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻറ് അനിഷ സുരേന്ദ്രൻ, മാനന്തവാടി തഹസിൽദാർ എൻ.ഐ. ഷാജു, വാർഡ് മെമ്പർ വിജയലക്ഷ്മി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം നേരിൽ കണ്ട കലക്ടറോട് കുടുംബങ്ങൾ തങ്ങൾക്ക് മണ്ണിടിച്ചിൽ ഭീഷണിയുെണ്ടന്നറിയിച്ചു. അത്തരം കുടുംബങ്ങൾ ആരെങ്കിലുമുണ്ടെങ്കിൽ പഞ്ചായത്ത് നിർദേശിക്കുന്ന താൽക്കാലിക ഷെൽട്ടറിലേക്ക് മാറാമെന്നും കലക്ടർ നിർദേശിച്ചു. MONWDL14 ഉരുൾപൊട്ടലുണ്ടായ മക്കിമല കലക്ടർ സന്ദർശിക്കുന്നു കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ ഏൽപിച്ച് അമീനയുടെ മാതൃക വെണ്ണിയോട്: കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് നൽകി മാതൃകയായി വിദ്യാർഥിനി. കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഒമ്പതാം വിദ്യാർഥിനിയായ അമീന ഗഫൂറാണ് വഴിയിൽ നിന്നും കിട്ടിയ പണം പിതാവ് മുഖേന ഉടമസ്ഥനെ ഏൽപിച്ച് മാതൃകയായത്. കോഴിക്കോട് അഴിയൂർ സി.എച്ച് സ​െൻറർ വാഹനത്തി​െൻറ ഡ്രൈവർ റിയാസി​െൻറ 45,000 രൂപയാണ് തിരികെ ഏൽപിച്ചത്. ദുരിതാശ്വാസ പ്രവർത്തനത്തി​െൻറ ഭാഗമായി 35 കുടുംബങ്ങൾക്കുള്ള ആടുകളും പശുക്കളുമായി കോട്ടത്തറയിലെത്തിയതായിരുന്നു റിയാസ്. ലോഡ് ഇറക്കിയശേഷം പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. തുടർന്ന് നാട്ടുകാരും സി.എച്ച് സ​െൻറർ ഭാരവാഹികളും തിരച്ചിൽ നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. മൈക്ക് അനൗൺസ്മ​െൻറ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. വൈകീട്ട് സ്കൂൾ വിട്ട് കോട്ടത്തറയിലെത്തിയ അമീന വീട്ടിേലക്ക് നടക്കുന്നതിനിടെയാണ് പണം കണ്ടെത്തുന്നത്. ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ മുന്നനിൽ ഒരു കടലാസ് പൊതി ശ്രദ്ധയിൽപെടുകയും പണമാണെന്ന് മനസ്സിലായതോടെ പിതാവിനെ ഫോൺ വഴി വിവരമറിയിക്കുകയുമായിരുന്നു. സാമൂഹിക പ്രവർത്തകനായ ഗഫൂർ വെണ്ണിയോടി​െൻറയും സൗദയുടെയും മകളാണ് അമീന. MONWDL23 ameena ------------------------ MONWDL20 പിണങ്ങോട് ഗവ. യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി ജില്ല കോഒാഡിനേറ്റർ എ.സി. അലി സ്കൂൾ ലീഡർ ആയിഷ നിയക്ക് പത്രം കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു. പി.ടി.എ പ്രസിഡൻറ് ഇ.വി. അബ്ദുൽ ജലാൽ, പ്രധാനാധ്യാപകൻ എം. ജോർജ്, അധ്യാപകരായ കെ. മുസ്തഫ, എ. അഷ്റഫ്, ദീപ്തി, എം.എസ്. സരിത, ഫർഷാന െഷറിൻ എന്നിവർ സമീപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.