മാവൂർ: പ്രളയത്തിൽ നനഞ്ഞുകുതിർന്ന പുസ്തകങ്ങളും നോട്ടുകളും ആക്രിക്കടയിൽ വിൽക്കാൻ വിധിക്കപ്പെട്ട് വിദ്യാർഥികൾ. നനഞ്ഞ് കുതിർന്നതിനെ തുടർന്ന് ഒരുനിലക്കും ഉപയോഗിക്കാനാവാതെവന്ന നോട്ടുബുക്കുകളും പ്രോജക്ട് വർക്കുകളും അസൈൻമെൻറുകളും വിഷമത്തോടെ കൂട്ടമായി ആക്രിക്കടയിൽ തൂക്കിവിൽക്കുകയാണിവർ. പെെട്ടന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിലപ്പെട്ട രേഖകളും മറ്റു സാമഗ്രികളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും പലരും പുസ്തകങ്ങളും സ്കൂൾ വർക്കുകളും അലമാരിയിലും മറ്റ് ഉയർന്ന സ്ഥലങ്ങളിലും വെക്കുകയായിരുന്നു. എന്നാൽ, ജലനിരപ്പ് കരുതിയതിനെക്കാൾ ഉയരുകയും വീട്ടിൽ തിരിച്ചെത്തി ഇവ തിരിച്ചെടുക്കാനാവാതെവരുകയും ചെയ്തതോടെയാണ് വെള്ളത്തിൽ കുതിർന്ന് നശിച്ചത്. അക്കാദമിക് വർഷത്തിെൻറ അവസാനത്തിലേക്കോ പിന്നീടോ റഫറൻസിന് ഉപയോഗിക്കാൻ സൂക്ഷിച്ചുവെച്ചതുമടക്കം നശിച്ചു. നനഞ്ഞു കുതിർന്നവയായതിനാൽ കുറഞ്ഞ വിലക്കോ സൗജന്യമായോ ആണ് ആക്രിക്കടക്കാർക്ക് വിൽക്കുന്നത്. ഇവർ വെയിലത്ത് ഉണക്കി ചാക്കിൽ കെട്ടിയാണ് തമിഴ്നാട്ടിലേക്കും മറ്റും അയക്കുന്നത്. ആളൊഴിഞ്ഞ മാവൂർ പാറമ്മൽ ഫൈബർ ക്വാർേട്ടഴ്സിെൻറ പരിസരത്തെ പാറപ്പുറത്താണ് ആക്രിക്കടക്കാർ ഇത് ഉണക്കാനിടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം കടലാസുകൾ വ്യാപകമായി ഉണക്കാനിട്ടത് കാണാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.