കോഴിക്കോട്: നിപ വൈറസ് വ്യാപന ഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതക്ക് ഊന്നൽ നൽകി സ്വയം ജോലിചെയ്യാൻ സന്നദ്ധത കാണിച്ച മെഡിക്കൽ കോളജ് ആശുപത്രിയിലെ പഴയകാല ശുചീകരണ ജീവനക്കാരെ ജോലിയിൽ സ്ഥിരപ്പെടുത്തണമെന്ന് പഴയകാല ശുചീകരണ തൊഴിലാളികളുടെ സംഘടനയായ അഴിമതി വിരുദ്ധ സമിതി ആവശ്യപ്പെട്ടു. അർഹരായ തൊഴിലാളികൾക്ക് മതിയായ പ്രാതിനിധ്യം നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് തുടക്കംകുറിക്കുമെന്നും സമിതി ചെയർമാൻ സതീഷ് പാറന്നൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.