ദുരിതബാധിതർക്ക്​ സഹായം

പുതിയങ്ങാടി: വനിത കൂട്ടായ്മയുെട നേതൃത്വത്തിൽ പുതിയങ്ങാടി ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സമാഹരിച്ചു. തുക മന്ത്രി ടി.പി. രാമകൃഷ്ണൻ ഏറ്റുവാങ്ങി. പി.ടി.എ, എസ്.എസ്.ജി, എസ്.എം.ജി എന്നിവയുടെ സഹകരണത്തോടെ നാൽപതോളം കുട്ടികൾക്ക് കിറ്റുകളും പഠനോപകരണങ്ങളും നൽകി. കെ.വി. ബാലചന്ദ്രൻ വിദ്യാലയത്തിനു നൽകിയ കമ്പ്യൂട്ടർ പ്രിൻറർ വാർഡ് കൗൺസിലർ എം. ശ്രീജ ഏറ്റുവാങ്ങി. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കിറ്റു വിതരണം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് നിർവഹിച്ചു. വയനാട്ടിലേക്കൊരു കൈത്താങ്ങ് ഡി.ഇ.ഒ വി.പി. മിനി ഏറ്റുവാങ്ങി. അയൽപക്ക വിദ്യാലയത്തിനൊരു കൈത്താങ്ങ് -ബി.ഇ.എം.യു.പി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ ഡി.പി.ഒ എം. ജയകൃഷ്ണൻ നൽകി. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ബി.പി.ഒ വി. ഹരീഷ് നൽകി. ഹെഡ്മാസ്റ്റർ സി.കെ. ഫൈസൽ, എസ്.എം.സി ചെയർമാൻ എം.കെ. മഹേഷ്, എസ്.എസ്.സി ചെയർമാൻ ടി.കെ. രഞ്ജിത്ലാൽ, മാതൃ സമിതി ചെയർപേഴ്സൻ എം. ശ്രീജിഷ, കെ.എം. സുനിഷ, ബിന്ദു ബാബുരാജ്, കെ.വി. ജയശ്രീ, കെ. ബഷീർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് െക.ടി. അഫ്സൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. ശിവദാസൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.