കക്കോടി: വിമൻസ് കോളജ് കക്കോടിയുടെ യൂനിയൻ ഉദ്ഘാടനം നൂർജലീല നിർവഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായി. കിച്ചൻ ക്ലബിെൻറ ഉദ്ഘാടനവും നടന്നു. കോളജിലെ വിദ്യാർഥിനികൾക്ക് സൗജന്യമായി പാചക പരിശീലനം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥികൾ സമാഹരിച്ച 1,34,240 രൂപയുടെ ചെക്ക് കോളജ് ഡയറക്ടർ രാജു ടി. പാവയിൽ മന്ത്രി എ.കെ. ശശീന്ദ്രന് കൈമാറി. േബ്ലാക്ക് പഞ്ചായത്ത് അംഗം പി. ശോഭീന്ദ്രൻ അധ്യക്ഷത വഹിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ, പൊക്കിരാത്ത് അശോകൻ മേനോക്കി, കോളജ് യൂനിയൻ ചെയർപേഴ്സൻ അനീഷ, കെ. സുനിത ടീച്ചർ, ജിഷ പ്രകാശ്, പ്രഷിബ അജിത്ത്, വിദ്യ കലേശ്, കെ.എൻ. ഹുസ്ന, സി.വി. അപർണ, ജനറൽ ക്യാപ്റ്റൻ ചൈത്ര, വി.പി. ഷാമില എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.