കോഴിക്കോട്: കടപ്പുറം മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. സൗത്ത് ബീച്ച്, കാമ്പുറം, ലയൺസ് പാർക്ക്, കോർപറേഷൻ ഒാഫിസ് ഭാഗം എന്നിവിടങ്ങളിലാണ് നായ്ശല്യം വർധിച്ചത്. സൗത്ത് ബീച്ചിലും സമീപ മേഖലയിലും രാത്രിയും മറ്റും കോഴിയുടെ അടക്കം അറവുമാലിന്യം തള്ളുന്നതാണ് നായ്ക്കളുടെ എണ്ണം വർധിക്കാനിടയാകുന്നതെന്നാണ് പരിസരവാസികൾ പറയുന്നത്. അടുത്തിടെ നവീകരിച്ച ഭാഗത്തുപോലും രാപ്പകൽ വ്യത്യാസമില്ലാതെ നായ്ശല്യം രൂക്ഷമാണ്. കോർപറേഷൻ ഒാഫിസ്, ലയൺസ് പാർക്ക് മേഖലകളിൽ നിരവധി തട്ടുകടകളാണ് പ്രവർത്തിക്കുന്നത്. ഇവിടെനിന്ന് ഭക്ഷണം കഴിക്കുന്നവർ അവശിഷ്ടങ്ങൾ റോഡരികലും മറ്റും ഉപേക്ഷിക്കുന്നതാണ് മേഖലകളിലേക്ക് നായ്ക്കളെ ആകർഷിക്കുന്നത്. സ്ഥിരമായി ഭക്ഷണം കിട്ടുന്നതിനാൽ ഇവറ്റകൾ ഇവിടെ തമ്പടിക്കുകയാണ്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കേന്ദ്രം പൂളക്കടവിൽ നഗരസഭ യാഥാർഥ്യമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. സാേങ്കതിക തടസ്സങ്ങളിൽപെട്ട് ഇഴഞ്ഞുനീങ്ങുന്ന അവസാന പ്രവൃത്തികൾ പെെട്ടന്ന് പൂർത്തീകരിച്ച് ക്ലിനിക്കിെൻറ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും തെരുവുനായ്ക്കളുടെ വംശവർധന തടയണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.