ഈങ്ങാപ്പുഴ: ടൗൺ മുസ്ലിംലീഗ് കമ്മിറ്റിയും ഖത്തർ കെ.എം.സി.സി പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി നിർമിച്ചുനൽകിയ ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. എട്ടു ലക്ഷത്തിലധികം രൂപ ചെലവിട്ട് നിർമിച്ച വീടാണ് കൈമാറിയത്. വി.കെ. മൊയ്തു മുട്ടായി അധ്യക്ഷത വഹിച്ചു. ചെറിയമോൻ കാദർ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണപ്പൻകുണ്ട് പ്രളയഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പ്രവർത്തകരായ സുബൈർ, ബഷീർ മാങ്ങാപോയിൽ, അബ്ദു എന്നിവർക്ക് ഉപഹാരം നൽകി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി, ജില്ല സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി, തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് സി.കെ. കാസിം, കെ.എം.സി.സി നേതാവ് അബ്ബാസ് മുക്കം, അംബിക മംഗലത്ത്, സി.എ. മുഹമ്മദ്, ഇബ്രാഹിം തട്ടൂർ, അഡ്വ. പി.സി. നജീബ്, ഒ.കെ. ഹംസ, ഷാഫി വളഞ്ഞപാറ, അഷ്‌റഫ്, ബിജു താന്നിക്കാക്കുഴി, അഡ്വ. രാജേഷ്, ഷംസീർ പൊത്താറ്റിൽ, പി.കെ. നാംഷീദ്, കെ.പി. സുനീർ, എം.എ. ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.