ബൈത്തുറഹ്‌മ വീടൊരുങ്ങുന്നു

നന്തിബസാർ: പിതാവി​െൻറ കൈകളിൽനിന്ന് തലനാരിഴക്ക് ജീവൻ രക്ഷപ്പെട്ട മക്കൾക്ക് തണലായി ഗ്രീൻവോയ്‌സ്‌ ചാരിറ്റി നിർമിച്ച വീടി​െൻറ പണിപൂർത്തിയാവുന്നു. ഗ്രീൻവോയ്‌സ്‌ ചാരിറ്റി മൂടാടി പഞ്ചായത്ത് കമ്മിറ്റി മുത്തായം സ്വദേശിയായ പഞ്ചായത്തുകുനി ഇസ്മയിലി​െൻറ മക്കൾക്കുവേണ്ടി വന്മുഖത്തു നിർമിച്ച 'ബൈത്തുറഹ്മയുടെ' താക്കോൽദാനം ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ നടത്താൻ തീരുമാനിച്ചു. പി.കെ. ഹുസൈൻ ഹാജി അധ്യക്ഷതവഹിച്ചു. പ്രസിഡൻറ് പി.എം. ഖാലിദ്‌ ഹാജി ഉദ്ഘാടനം നിർവഹിച്ചു. പി.പി. കരീം കൺവീനറായി സ്വാഗതസംഘം രൂപവത്കരിച്ചു. മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ്ബഷീർ പഞ്ചായത്ത് ലീഗ് കമ്മിറ്റിയെ താക്കോലേൽപിക്കും. ഇതോടനുബന്ധിച്ചു നാരങ്ങോളി കുളത്ത് പൊതുയോഗവും വീടിനടുത്ത് കുടുംബസംഗമവും ഗൃഹസന്ദർശനവും നടത്താൻ തീരുമാനിച്ചു. അഡ്വ. ഫൈസൽ ബാബു, ഷാജി കെ.വയനാട് എന്നിവർ വിവിധ പരിപാടികളിൽ സംബന്ധിക്കും. ഒ.കെ. കാസിം കൺവീനർ, സി.കെ. സുബൈർ ട്രഷററുമാണ്. കുഞ്ഞബ്ദുല്ല മർഹബ, സി.കെ. അബൂബക്കർ, പി.കെ. ഹുസൈൻ ഹാജി, യു.കെ. ഹമീദ്, സി.എ. റഹ്‌മാൻ എന്നിവരാണ് മറ്റ് ഭാരവാഹികൾ. സിദ്ദീഖ്‌ ദാരിമി, നൗഫൽ നന്തി, കെ.പി. കരീം, വി.കെ. ഇസ്മായിൽ, പി.വി. നൗഷാദ്, എൻ. ജാഫർ, പി. റഷീദ, ഹനീഫ നിലയെടുത്ത്, എഫ്.എം. നസീർ, യു.കെ. ഹമീദ്, എം.വി. റിയാസ്, പി. അഹ്‌മദ്‌ ദാരിമി, ആരിഫ്കുഞ്ഞൂസ്, മുതുകുനി മുഹമ്മദാലി, സജ്‌ന പിരിശത്തിൽ, കുഞ്ഞിമൂസ മുചുകുന്ന്, പി.എൻ.കെ. കാസിം, മേയോൺ കാദർ, റഷീദ് കൊളറാട്ടിൽ, റാഫി ദാരിമി, റശീദ്‌ മണ്ടോളി, അഹമ്മദ് ഫൈസി കടലുർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.