ബാലുശ്ശേരി: ഇന്ധന വിലവർധനക്കെതിരെ യു.ഡി.എഫും ഇടതുപാർട്ടികളും ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ ബാലുശ്ശേരിയിൽ പൂർണം. ഇരുചക്ര വാഹനങ്ങളടക്കമുള്ള സ്വകാര്യ വാഹനങ്ങൾ തടസ്സമില്ലാതെ ഒാടി. സർക്കാർ ഒാഫിസുകളിൽ ജീവനക്കാർ കുറവായിരുന്നു. സ്കൂളുകളിൽ കുട്ടികൾ കുറവായതിനാൽ മിക്കതും പ്രവർത്തിച്ചില്ല. വൈകീട്ട് ആറിനുശേഷവും ബസുകൾ സർവിസ് നടത്താത്തത് കോഴിക്കോട്-കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലെ യാത്രക്കാർക്ക് ദുരിതമായി. രാത്രി ഏറെ വൈകി കെ.എസ്.ആർ.ടി.സി ബസ് കൊയിലാണ്ടി-താമരശ്ശേരി റൂട്ടിൽ ഒാടി. വൈകീേട്ടാടെ ഒറ്റപ്പെട്ട കടകൾ തുറന്നുപ്രവർത്തിച്ചു. ബാലുശ്ശേരി പൊലീസ് വിവിധ കേന്ദ്രങ്ങളിൽ പട്രോളിങ് നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.