ഉള്ള്യേരിയിൽനിന്ന്​ ദുരിതാശ്വാസ നിധിയിലേക്ക്​ മൂന്നര ലക്ഷം

ഉേള്ള്യരി: 'നിര്‍മിക്കേണ്ടിവരും നമുക്കിനി പുതിയൊരു കേരളം' എന്ന സന്ദേശം ഉയര്‍ത്തി സംഘടിപ്പിച്ച കലാസംഗമം പരിപാടിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് മൂന്നര ലക്ഷം രൂപ. നടനും സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. നടന്‍ മുഹമ്മദ് പേരാമ്പ്ര, സംവിധായകന്‍ ഗിരീഷ് ദാമോദര്‍, അത്തോളി എസ്.ഐ വിജയന്‍ എന്നിവര്‍ സംസാരിച്ചു. ചെണ്ടമേളം, ഗാനം, മിമിക്രി, നാടന്‍പാട്ട്, മാപ്പിളപ്പാട്ട്, ഉപകരണ സംഗീതം, കവിതാലാപനം, ഏകാഭിനയം, ശിങ്കാരിമേളം, ചിത്രപ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. ചിത്രപ്രദർശനത്തിൽനിന്ന് ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സമാപന പരിപാടിയില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ജനറൽ കണ്‍വീനര്‍ എന്‍.പി. ഗിരീഷില്‍നിന്ന് ചെക്ക് ഏറ്റുവാങ്ങി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ചന്ദ്രിക പൂമഠത്തിൽ, ഷാജി പാറക്കൽ, ബിന്ദു കളരിയുള്ളതിൽ, എൻ.പി. രാമൻകുട്ടി, ഒള്ളൂര്‍ ദാസന്‍, എ.കെ. മണി, സുരേഷ് ബാബു ആലങ്കോട്, പാറക്കൽ അബു, രാജേന്ദ്രൻ കുളങ്ങര, ഉള്ള്യേരി ദിവാകരന്‍, പി.വി. ഭാസ്കരൻ കിടാവ് എന്നിവർ ആശംസ നേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഡോ. പി. സുരേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.