പ്രളയകാലത്തെ രക്ഷക കൂട്ടായ്മകളെ ആദരിച്ചു

കൊടിയത്തൂർ: പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മുക്കം, കൊടിയത്തൂർ പഞ്ചായത്തുകളിൽപ്പെട്ട 22ഓളം ക്ലബുകളെയും ജനകീയ കൂട്ടായ്മകളെയും എസ്.ഐ.ഒ കൊടിയത്തൂർ ഏരിയയുടെ നേതൃത്വത്തിൽ ആദരിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. ആസിഫ് അഹമ്മദ് അധ്യക്ഷതവഹിച്ചു. ഐഡിയൽ റിലീഫ് വിങ് മേഖല കൺവീനർ എം.വി. അബ്ദുറഹിമാൻ, നബീൽ കൊടിയത്തൂർ, എസ്.ഐ.ഒ കോഴിക്കോട് പ്രസിഡൻറ് പി.കെ. നുജൈം, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ.ടി. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. ക്ലബ്, കൂട്ടായ്മ അംഗങ്ങൾ പ്രളയാനുഭവങ്ങൾ വിവരിച്ചു. മുഹമ്മദ് തസ്നീം സ്വാഗതവും സൽജാസ് അബ്ദുസ്സലാം നന്ദിയും പറഞ്ഞു. മുനീർ വലിയപറമ്പ്, ബാസിത്ത് കാരശ്ശേരി, മുഅന്നദ്, മുഷീറുൽ ഹഖ്, ഷിബിൽ, ടി.ടി. ഹാദി, ഷാമിൽ, ആദിൽ, ഹാദി കൊടിയത്തൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.