ജൈവ നെൽകൃഷി തുടങ്ങി

മുക്കം: ഹർത്താൽ ദിനത്തിൽ നോർത്ത് ചേന്ദമംഗലൂർ ആറ്റുപുറം െറസി. അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ മിനി പഞ്ചാബ് പാടത്ത് . വാഴകൃഷി നടന്നിരുന്ന നെൽപാടം ഒരുക്കുന്ന പ്രവൃത്തിയാണ് നടന്നത്. ചേന്ദമംഗലൂർ ഒതയമംഗലം മഹല്ല് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള പാടം പാട്ടത്തിനെടുത്താണ് ജൈവ നെൽകൃഷി പുനരാരംഭിക്കുന്നത്. നോർത്ത് ചേന്ദമംഗലൂർ മുതൽ പൊറ്റശ്ശേരി വരെയുള്ള പാടങ്ങളിൽ ജൈവ നെൽകൃഷി പുനരാരംഭിക്കാനുള്ള ഊർജിത ശ്രമം ജനകീയമായി നടക്കുകയാണ്. നിലം ഒരുക്കൽ പ്രവൃത്തിയുടെ ഉദ്ഘാടനം മുക്കം നഗരസഭ കൗൺസിലർ അനിൽ മാസ്റ്റർ നിർവഹിച്ചു. കെ.പി. വേലായുധൻ, പി.ടി. അപ്പുണ്ണി, വാസു മാതാംവീട്ടിൽ, ടി.കെ. ജുമാൻ, അൻവർ മുത്താപ്പുമ്മൽ, സാലി കൊടപ്പന, കെ.ടി. സാജിദ്, സലീം പഞ്ചാബി, ശംസു മണയംപുറത്ത്, എം.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഉബൈദ് കൊടപ്പന, മരക്കാർ, മുഹമ്മദലി മാമ്പേക്കാട്, നൗഷാദ് നമ്പുതൊടിക, ഹിജാസ്, റഹീം, സജ്മീർ, സത്താർ അരിമ്പ്ര എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.