ഹർത്താൽ: മുക്കത്ത് വാഹനങ്ങൾ തടഞ്ഞു പൊലീസുമായി ഉന്തുംതള്ളും

മുക്കം: ഇന്ധനവില വർധനവിനെതിരെ യു.ഡി.എഫും ഇടത് പാർട്ടികളും ആഹ്വാനം ചെയ്ത ഹർത്താൽ മുക്കം നഗരത്തിലും മലയോര പ്രദേശങ്ങളിലും പൂർണം. യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ രണ്ടിടങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങൾ തടഞ്ഞു. വാഹനങ്ങൾ തടയാനെത്തിയ യു.ഡി.വൈ.എഫ് പ്രവർത്തകരും പൊലീസുമായി അൽപനേരം ഉന്തും തള്ളുമുണ്ടായി. രാവിലെ 11 മണിയോെടയാണ് സംഭവം. മുക്കം പി.സി ജങ്ഷനിൽ കാറ് തടഞ്ഞിട്ടപ്പോഴാണ് പൊലീസ് തള്ളിയത്. ഒരു പ്രകോപനവുമില്ലാതെയാണ് വാഹനങ്ങൾ നിർത്തിച്ചതെന്ന് നേതാക്കൾ പറഞ്ഞു. ഇതിനിടയിലാണ് രണ്ട് വണ്ടികളിലായെത്തിയ പൊലീസ് ഹർത്താലനുകൂലികളെ തടഞ്ഞത്. ഹർത്താലിന് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ജുനൈദ് പാണ്ടികശാല, യൂത്ത് ലീഗ് നേതാവ് യാസർ, അബ്ദുൽ ബഷീർ, ഷംസുദ്ദിൻ, ചന്ദ്രൻ കപ്പേടത്ത്, വേണു കല്ലുരുട്ടി, പ്രഭാകരൻ മുക്കം എന്നിവർ നേതൃത്വം നൽകി. മുക്കം അഭിലാഷ് ജങ്ഷനിൽ ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.