കോഴിക്കോട്: ആശ്രയമില്ലാത്ത വയോധികരായ സഹോദരങ്ങളുടെ വീട് വാസയോഗ്യമാക്കാൻ കൈകോർത്ത് കൂട്ടായ്മ. റെസിഡൻറ്സ് ഫോറം ഇൗസ്റ്റ് മാങ്കാവ് 'റിഫോം' ആണ് മാതൃകാപ്രവർത്തനത്തിന് തുടക്കമിട്ടത്. മാങ്കാവ് തളിക്കുളങ്ങരക്ക് സമീപം കുളംപടന്നയിലെ ജാനകി, സഹോദരി സാവിത്രി എന്നിവർ കഴിയുന്ന വീടാണ് ഇവർ നവീകരിക്കുന്നത്. പ്രളയസമയത്ത് ഇൗ ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. അന്ന് ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗം വിദ്യാർഥികളുടെ സഹകരണത്തോടെ റിഫോം പ്രവർത്തകർ മേഖലയിൽ ശുചീകരണം നടത്തവെയാണ് കുടുംബത്തിെൻറ ദുരവസ്ഥ ബോധ്യമായത്. നാലുചുവരുകളും മേൽക്കൂരയും മാത്രമുള്ളതായിരുന്നു ഇവരുടെ വീട്. മഴ ശക്തമായതോടെ ചുറ്റുഭാഗത്തായി മറച്ച ഫ്ലക്സ് ഷീറ്റുകളം മറ്റും പറന്നുപോയി വാസയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. തുടർന്നാണ് റിഫോം പ്രസിഡൻറ് പ്രഫ. മണലൊടി മുഹമ്മദ് ബഷീർ, സെക്രട്ടറി പി. രാമകൃഷ്ണൻ, ട്രഷറർ നാരായണൻ എന്നിവരുെട നേതൃത്വത്തിലുള്ള സംഘം വിവിധ വ്യക്തികളിൽനിന്ന് സമാഹരിച്ച 80,000 രൂപയും സിമൻറ്, മെറ്റൽ, ഹോളോബ്രിക്സ്, വാതിൽ, ജനവാതിൽ എന്നിവയുമുപയോഗിച്ച് വീടിെൻറ നവീകരണം ആരംഭിച്ചത്. പത്തുദിവസത്തിനകം നവീകരണം പൂർത്തിയാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.