പഞ്ചായത്ത് കൈയൊഴിഞ്ഞു; പ്രളയ മാലിന്യം കോൺഗ്രസ് പ്രവർത്തകർ ശേഖരിച്ചു

പന്തീരാങ്കാവ്: പ്രളയത്തെ തുടർന്ന് പുഴകളിലും തോടുകളിലും റോഡുകളിലുമെല്ലാം അടിഞ്ഞുകൂടിയ മാലിന്യം ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിലേക്ക് അയച്ച് കോൺഗ്രസ് പ്രവർത്തകർ. ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം മഠത്തിൽ അബ്ദുൽ അസീസി​െൻറ നേതൃത്വത്തിലാണ് ടൺകണക്കിന് ജൈവ-അജൈവ മാലിന്യം സംഭരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. നേരേത്ത ഗ്രാമപഞ്ചായത്ത് വാഹനം സംഘടിപ്പിച്ച് സംഭരിച്ച മാലിന്യം കൊണ്ടുപോകുമെന്ന് ഉറപ്പുനൽകിയിരുന്നതായി അബ്ദുൽ അസീസ് പറഞ്ഞു. പിന്നീട് വെള്ളം കയറിയ വീടുകളിലെ മാലിന്യവും നാട്ടുകാർ ചാക്കുകളിലാക്കി എത്തിച്ചതോടെ ഗ്രാമപഞ്ചായത്ത് പിൻവലിയുകയായിരുന്നത്രേ. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കലക്ടർ വാഹനം അയക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ തന്നെ ലോറി ഒരുക്കി മാലിന്യം നീക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.