അധ്യാപികയെ ആദരിച്ചു

ചാലിയം: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്, എൻ.എസ്.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആചരിച്ചു.വിരമിച്ച മലയാളം അധ്യാപിക എ.വി. രജിതകുമാരിയെ ചടങ്ങിൽ ആദരിച്ചു. ചടങ്ങ് പ്രിൻസിപ്പൽ എം.വി. സൈദ് ഹിസാമുദ്ധീൻ ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ലീഡർ വി. മുഹമ്മദ് ബാരിഷ്, രജിതകുമാരി ടീച്ചറെ പൊന്നാട അണിയിച്ചു. ടി.കെ മാജിദ്, സി. നിഹ്ല, പി.കെ. അഹമ്മദ് ഹസീം, പി. ശരത്, പി. ആദർശ് എന്നിവർ അധ്യാപകർക്ക് ഉപഹാരം സമ്മാനിച്ചു. പി. അബ്ദു നസീർ അധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ പി.എം. നൗഷാദ്, കെ. രാജേഷ് ജോസ്, പി.എ. രൂപ, ടി.എസ്. ജിജിന, കെ.എം. ഫെമിന, കെ. ഷീജ ഗോപാലകൃഷ്ണൻ, പി. ഉമർ, പി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.