പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്​കൂൾ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്​പഠിപ്പിച്ചിറങ്ങിയവരും പഠിച്ചിറങ്ങിയവരും ഒത്തുചേർന്നപ്പോൾ ലഭിച്ചത്​ അരക്കോടി

പയ്യോളി: പഠിച്ചിറങ്ങിയവരും പഠിപ്പിച്ചിറങ്ങിയവരും വിദ്യാലയ മുറ്റത്ത് ഒന്നിച്ചപ്പോൾ സ്കൂൾ വികസന നിധിയിലേക്ക് മണിക്കൂറുകൾക്കകം എത്തിയത് അരക്കോടി. പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച നടന്ന സംഗമമാണ് സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയിൽ കണ്ണിയായത്. 1957 മുതൽ പഠിപ്പിച്ചിറങ്ങിയ അധ്യാപകരും പഠിച്ചിറങ്ങിയ വിദ്യാർഥികളും കലാലയജീവിതത്തിലെ അവിസ്മരണീയ ഒാർമകൾ പങ്കുവെച്ചു. പൂർവവിദ്യാർഥികളായ വയലാർ അവാർഡ് ജേതാവ് യു.കെ. കുമാരൻ, പ്രശസ്ത കഥാകൃത്ത് വി.ആർ. സുധീഷ്, ലോകപ്രശസ്ത കാർഡിയോളജിസ്റ്റ് വി.കെ. വിജയൻ, പ്രവാസി വ്യവസായ രംഗത്തെ പ്രമുഖർ, ബിസിനസ് മേഖലയിലെ പ്രശസ്തർ, മത-സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ വ്യക്തിത്വങ്ങൾ തുടങ്ങിയവർ സംഗമത്തിന് സാക്ഷികളായി. ശനിയാഴ്ച രാവിലെ നടന്ന പൂർവാധ്യാപക സംഗമം ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രാജൻ പടിക്കൽ അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ, സ്കൂൾ ഹെഡ്മാസ്റ്റർ കെ.എം. ബിനോയ് കുമാർ, പ്ലസ് ടു പ്രിൻസിപ്പൽ കെ. പ്രദീപൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ റോസ ടീച്ചർ, പൂർവാധ്യാപകരായ ബാലക്കുറുപ്പ്, എൻ. ചന്ദ്രൻ, പി.വി. ലീല, കരുണാകരൻ മാസ്റ്റർ, പി. ബാലൻ, ടി. രുഗ്മാംഗദൻ, പ്രേംകുമാർ വടകര, റഷീദ് പാലേരി എന്നിവർ സംസാരിച്ചു. കെ.പി. ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. ഉച്ചക്കുശേഷം നടന്ന പൂർവവിദ്യാർഥി സംഗമം കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.എം. ബിനോയ് കുമാർ, സ്കൂൾ വികസന പദ്ധതി വിശദീകരിച്ചു. സാഹിത്യകാരന്മാരായ യു.കെ. കുമാരൻ, വി.ആർ. സുധീഷ്, നഗരസഭ അധ്യക്ഷ വി.ടി. ഉഷ, ജില്ല പഞ്ചായത്തംഗം എം.പി. അജിത, കെ.കെ. ഹംസ (ഖത്തർ), ബഷീർ തിക്കോടി (ദുബൈ) എന്നിവർ സംസാരിച്ചു. പയ്യോളി ഹൈസ്കൂളിൽ ആദ്യമായി അഡ്മിഷൻ നേടിയ വിദ്യാർഥി ടി. കമലാദേവിയെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.