വിദ്യാഭ്യാസ രംഗത്തെ സ്​തംഭനാവസ്​ഥ പരിഹരിക്കണം -കെ.എസ്​.ടി.യു

കോഴിക്കോട്: പൊതുവിദ്യാഭ്യാസ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യയന വർഷാരംഭം മുതൽ വിദ്യാഭ്യാസ വകുപ്പി​െൻറ ഭാഗത്തുനിന്നുണ്ടായ ആസൂത്രണമില്ലായ്മയാണ് ഇതിനു കാരണമെന്ന് പ്രസിഡൻറ് എ.കെ. സൈനുദ്ദീനും ജനറൽ സെക്രട്ടറി വി.കെ. മൂസയും പറഞ്ഞു. ജൂണിൽ മലബാറിലുണ്ടായ നിപയും ആഗസ്റ്റിലുണ്ടായ പ്രളയവും അധ്യയനദിവസങ്ങളെ പ്രതികൂലമായി ബാധിച്ചു. ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. 2016 മുതൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകാനും നടപടിയില്ലെന്നും അവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.