പശുക്കുട്ടിയുടെ ജഡം ചാക്കിൽ കെട്ടി ഓവുചാലിൽ തള്ളി

കൊടുവള്ളി: പശുക്കുട്ടിയുടെ ജഡം ചാക്കിൽ കെട്ടി ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം ഓവുചാലിൽ തള്ളി. കൊടുവള്ളി-ആർ.ഇ.സി റോഡിൽ പാമ്പങ്ങൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനടുത്ത ഓവുചാലിലാണ് ജഡം ചാക്കിൽ കെട്ടി തള്ളിയത്. വെള്ളിയാഴ്ച ഉച്ചയോടെ നാട്ടുകാരാണ് ചാക്കുകെട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടത്. തുടർന്ന് കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ചാക്കുകെട്ട് അഴിച്ചപ്പോഴാണ് ചാക്കിൽ പശുക്കുട്ടിയുടെ ജഡമാണെന്ന് മനസ്സിലായത്. ചിത്രം: Kdy-3 pashu kuttiyude jadam.jpg കൊടുവള്ളി-ആർ.ഇ.സി.റോഡിൽ പാമ്പങ്ങൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനടുത്ത് ഓവുചാലിൽ പശുക്കുട്ടിയുടെ ജഡം ചാക്കിൽകെട്ടി തള്ളിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.